ഹൃത്വിക് റോഷന്‍ ഹോളിവുഡിലേക്ക്

ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുന്ന കാര്യം ഹൃത്വിക് റോഷന്‍ സ്ഥിരീകരിച്ചു. അടുത്തിടെ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹൃത്വിക് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വര്‍ഷം ഒരു ഹോളിവുഡ് പ്രൊജക്റ്റ് ചെയ്യുന്നുണ്ട്. പുതിയ ചിത്രത്തെപ്പറ്റിയുളള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ സമയമായിട്ടില്ലെന്നും ഹൃത്വിക് റോഷന്‍ പറയുന്നു.

ഇതിനു മുന്‍പും താരം ഹോളിവുഡില്‍ അഭിനയിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പിങ്ക് പാന്തര്‍ ടു എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും ഹൃത്വിക് പിന്നീട് പിന്മാറുകയായിരുന്നു.

മോഹന്‍ജാദാരോ എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അശുതോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ചരിത്രാതീത കാലത്തെ കഥയാണ് പറയുന്നത്. കോടികള്‍ മുടക്കി വന്‍ സെറ്റുകള്‍ ഒരുക്കിയാണ് അശുതോഷ് ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ ഹൃത്വിക് നഗ്‌നനായി അഭിനയിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ബാങ് ബാങാണ് ഹൃത്വിക് അവസാനമായി അഭിനയിച്ച ചിത്രം.

Top