ഹൃതികിന് മോദിയുടെ പ്രശംസ

സ്വച്ഛ് ഭാരത് ക്യാംപെയ്‌നില്‍ പങ്കെടുത്ത ബോളിവുഡ് താരം ഹൃതിക് റോഷന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. ഹൃതികിനെ പ്രശംസിച്ച് മോദി ട്വീറ്റ് ചെയ്യുകയായിരുന്നു. രാജ്യത്തെ ശുചിയാക്കാന്‍ ഹൃതിക് എടുത്ത നടപടി പ്രശംസനീയമാണെന്ന് മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ബിഗ് ബി അമിതാഭ് ബച്ചനും മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ് ഭാരത് ക്യാംപെയ്‌നില്‍ പങ്കെടുത്തു. മുംബൈയിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങളുമായി അമിതാഭ് ബച്ചന്‍ രംഗത്ത് എത്തിയത്. മാലിന്യങ്ങള്‍ എടുത്തു നീക്കുകയും ഓട ശുചീകരിക്കുകയും ചെയ്തു അമിതാഭ് ബച്ചന്‍.

ഇന്ത്യയെ ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയാണ് സ്വച്ഛഭാരത്. വിവിധ മേഖലയിലെ പ്രമുഖരെ ഇതില്‍ പങ്കെടുക്കാന്‍ മോദി ക്ഷണിച്ചിരുന്നു. സിനിമ മേഖലയില്‍ നിന്നും നിരവധി പേരാണ് ക്യാംപെയ്‌നില്‍ പങ്കെടുത്തത്. ബോളിവുഡ് താരങ്ങളാണ് ഏറ്റവും കൂടുതല്‍ ക്യാംപെയ്‌നില്‍ പങ്കെടുത്തത്.

Top