ഹൂറിയത്ത് നേതാക്കളെ വീട്ടുതടങ്കലിലാക്കി; മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു

ശ്രീനഗര്‍: കശ്മീരിലെ വിഘടനവാദി നേതാക്കളെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വീട്ടുതടങ്കലിലാക്കി. ഗിലാനി, മിര്‍വായിസ്, ഉമര്‍ ഫാറൂഖ്, യാസിന്‍ എന്നിവരെയാണ് വീട്ടുതടങ്കലിലാക്കിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം ഇവരെ വിട്ടയച്ചതായി പോലീസ് അറിയിച്ചു.

പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിഘടനവാദി നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് നടപടി. പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ത്യാ സന്ദര്‍ശനം നടത്താനിരിക്കെയായിരുന്നു ക്ഷണം.

Top