ഹുദ്ഹുദ് ചുഴലിക്കാറ്റ്:നാശം വിതച്ച സ്ഥലങ്ങളിൽ പ്രധാനമന്ത്രി നാളെ സന്ദർശനം നടത്തും

വിശാഖപട്ടണം: ഹുദ്ഹുദ് ചുഴലിക്കാറ്റ് നാശം വിതച്ച ആന്ധ്രാപ്രദേശ് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വിശാഖപട്ടണത്തെത്തും. ചുഴലിക്കാറ്റ് വീശിയടിച്ച ഞായറാഴ്ച തന്നെ മോദി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ടെലഫോൺ സംഭാഷണം നടത്തിയിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി വിശാഖപട്ടണം വിമാനത്താവളം തുറന്നു .

ചുഴലിക്കാറ്റിൻറെ ഭീതിയൊഴിഞ്ഞെങ്കിലും ആന്ധ്ര , ഒഡീഷ തീരമേഖലകളിൽ മഴക്കെടുതികൾക്ക് ശമനമില്ല. ഇന്നലെ മുതൽ കനത്ത മഴ തുരുന്നതിനാൽ പല പ്രദേശങ്ങളും പ്രളയഭീതിയിലാണ്. ചുഴലിക്കാറ്റ് താണ്ഡവമാടിയ പ്രദേശങ്ങളിലെ ജനജീവിതം സാധാരണ നിലയിലാകാൻ ഇനിയും ദിവസങ്ങളെടുക്കും. വൈദ്യുതി, ടെലഫോൺ ബന്ധങ്ങൾ പൂർമായും തകർന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി.

Top