ഹീറോ മോട്ടോകോര്‍പ്പ് യൂറോപ്യന്‍ വിപണിയിലേക്ക്

ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് യൂറോപ്യന്‍ വിപണിയിലേക്ക് കടക്കുന്നു. 2015 ഓടെ മോഡല്‍ ഹൈബ്രിഡ് സ്‌കൂട്ടറായ ‘leap’ ആണ് സാന്നിദ്ധ്യമറിയിക്കുക. പിന്നീട് മറ്റ് സ്‌കൂട്ടര്‍, ബൈക്ക് മോഡലുകളും ഈ വിപണികളിലേക്കെത്തും. ആദ്യ ഘട്ടത്തില്‍ ഇറ്റലി, സ്‌പെയ്ന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലായിരിക്കും എച്ച് എം സി എല്‍ എത്തുക.

നിലവില്‍ പതിനെട്ടോളം ആഗോള വിപണികളില്‍ ഹീറോ മോട്ടോ കോര്‍പ്പിന് സാന്നിധ്യമുണ്ട്. ഹീറോ മോട്ടോ കോര്‍പ്പ് അടുത്ത വര്‍ഷത്തോടെ അമേരിക്കയില്‍ ബൈക്ക് വില്പന ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

അതേ സമയം ഹാര്‍ലിഡേവിഡ്‌സണ്‍, ട്രയംഫ് തുടങ്ങിയ നിരവധി മോട്ടാര്‍സൈക്കിള്‍ നിര്‍മാതാക്കള്‍ അടുത്തെയിടെ ഇന്ത്യയില്‍ ചുവടുറപ്പിച്ചിരുന്നു.

Top