ഹിമാചലില്‍ ബസ് മറിഞ്ഞ് 15 മരണം

സിംല:ഹിമാചല്‍ പ്രദേശില്‍ ഭക്രാനങ്കല്‍ അണക്കെട്ടിലേക്ക് ബസ് മറിഞ്ഞ് 15 പേര്‍ മരിച്ചു.  20 പേര്‍ക്കു പരുക്കേറ്റു.  റിഷികേശില്‍ നിന്ന് ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് അണക്കെട്ടിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുന്നു.

അപകടം സംഭവിക്കുമ്പോള്‍ ബസില്‍ 35ല്‍ അധികം യാത്രക്കാരുണ്ടായിരുന്നു. അണക്കെട്ടിലേക്ക് പതിക്കുമ്പോള്‍ ബസിന്റെ ജനാലകള്‍ പലതും അടഞ്ഞു കിടന്നതു കൊണ്ട് രക്ഷപ്പെടുക ദുഷ്‌കരമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Top