ഹിതപരിശോധനാ ഫലം പുറത്ത്; സ്‌കോട്‌ലന്റ് ബ്രിട്ടന്റെ ഭാഗമായി തുടരും

എഡിന്‍ബറ: സ്‌കോട്ട്‌ലന്റ് ബ്രിട്ടനൊപ്പം തുടരണമോയെന്ന വാദത്തില്‍ നടന്ന ഹിതപരിശോധനാ ഫലത്തില്‍ ഐക്യവാദികള്‍ക്കനുകൂലമായ വിധി.  ഐക്യവാദികള്‍ വ്യക്തമായ മേല്‍ക്കൈ നേടിയതിനെ തുടര്‍ന്ന് സ്‌കോട്‌ലന്‍ഡ് സ്വതന്ത്രമാവില്ല. ഇതോടെ സ്‌കോട്ട്‌ലന്റ് ബ്രിട്ടന്റെ ഭാഗമായി തന്നെ തുടരും.  31 കൗണ്‍സിലുകളില്‍ 27 ഉം ബ്രിട്ടനെ പിന്തുണച്ചു. സ്‌കോട്ട്‌ലന്റ് സ്വതന്ത്രമാകണമെന്ന് വോട്ട് ചെയ്തത് നാല് കൗണ്‍സിലുകള്‍ മാത്രമാണ്. ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും വോട്ടു ചെയ്തതായാണ് റിപ്പോര്‍ട്ട്. 5579 പോളിങ്ങ് സ്‌റ്റേഷനുകളിലായി നടന്ന വോട്ടെടുപ്പ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2 മണിവരെ നീണ്ടു.

ബ്രിട്ടന്റെ മൂന്നില്‍ ഒരുഭാഗവും സ്‌കോട്ട്‌ലന്റിലാണ്. മൊത്തം ആവശ്യത്തിന്റെ 67 ശതമാനം എണ്ണയും 53 ശതമാനം പ്രകൃതിവാതകവും ഖനനം ചെയ്യപ്പെടുന്നത് സ്‌കോട്ടലന്റിലാണ്. 1707 ലാണ് സ്‌കോട്ട്‌ലന്റും ഇംഗ്ലണ്ടും ലയിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപീകൃതമായത്.

Top