ആഡംബര ബൈക്ക് നിര്‍മ്മാണ രംഗത്തെ അതികായരായ ഹാര്‍ലി ഡേവിഡ്‌സണ്‍ വിപണിയിലെത്തിച്ച ക്രൂസര്‍ ബൈക്കാണ് അയണ്‍ 883. ആഡംബരത്തിനൊപ്പം ലാളിത്യവും നിറയുന്ന മനോഹരമായ രൂപകല്പനയാണ് അയണ്‍ 883യുടെ പ്രധാന മികവ്.
ഉയര്‍ന്ന സാങ്കേതിക വിദ്യയും കരുത്തുറ്റ എന്‍ജിനും മികവുകള്‍ തന്നെ. എയര്‍ കൂളായ 883 സി.സി എന്‍ജിനാണുള്ളത്.
ആറ് ഗിയറുകളുണ്ട്. ലിറ്ററിന് 17 കിലോമീറ്ററാണ് സര്‍ട്ടിഫൈഡ് മൈലേജ്. ഇന്ധനടാങ്കില്‍ പന്ത്രണ്ടര ലിറ്റര്‍ പെട്രോള്‍ നിറയും. ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഓപ്ഷണലാണ്. എക്‌സ് ഷോറൂം വില 6.99 ലക്ഷം രൂപ.


