ഹലോ നമസ്‌തേയില്‍ ഭാവനയും മിയ ജോര്‍ജും പ്രധാന വേഷത്തില്‍

പരസ്യചിത്ര സംവിധായകനായ ജയന്‍ കെ.നായര്‍ സംവിധാനം ചെയ്യുന്ന ഹലോ നമസ്‌തേയില്‍ ഭാവനയും മിയ ജോര്‍ജും ഒന്നിക്കുന്നു. കോമഡി ഹിറ്റുകളുടെ രചയിതാവായ കൃഷ്ണപൂജപ്പുരയാണ് തിരക്കഥ ഒരുക്കുന്നത്.

വിനയ് ഫോര്‍ട്ട്, സഞ്ജു ശിവറാം ,അജു വര്‍ഗീസ് തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

ഹ്യൂമറിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വളരെ സരളമായൊരു കഥാഗതിയാണുള്ളത്. ഒരു പ്ലാവിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. സൗഹൃദത്തിന്റെ ചൂടും ചൂരും വെളിപ്പെടുത്തുന്ന ഈ ചിത്രം എല്ലാ പ്രായത്തിലുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടമാകുമെന്ന് തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുര പറഞ്ഞു.

സൗബിന്‍ സാഹിര്‍, മുകേഷ്, മുത്തുമണി, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. പി.സുകുമാരന്‍ കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എം.ജയചന്ദ്രനാണ്. സെപ്തംബര്‍ 15ന് കൊച്ചിയില്‍ വച്ചായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

Top