തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണി നടത്തുന്ന ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. പത്തനാപുരം, നേമം, പള്ളേക്കടവ് എന്നിവിടങ്ങളിലാണ് കല്ലേറുണ്ടായത്. കല്ലേറില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ കണ്ണിനു പരുക്കേറ്റു. ഇതെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
രാവിലെ 6 മണി മുതല്‍ വൈകിട്ട് 6വരെയാണ് ഹര്‍ത്താല്‍. സിബിഎസ്ഇ പരീക്ഷകള്‍, പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


