ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്: കര്‍ഷകരെ കയ്യിലെടുക്കുന്ന പ്രകടന പത്രികയുമായി കോണ്‍ഗ്രസ്

ചണ്ഡീഗഡ്: കര്‍ഷകരെ കയ്യിലെടുക്കുന്നതിനായി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലൂടെ കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കിയത്. കൃഷി, ജലസേചനം, ഊര്‍ജം, വ്യവസായം, ആരോഗ്യം എന്നീ മേഖലകള്‍ക്കും പ്രകടന പത്രികയില്‍ മുന്‍ഗണന നല്‍കുന്നു.

ഹരിയാനക്കു വേണ്ടി ചണ്ഡീഗഡില്‍ ഹൈക്കോടതി സ്ഥാപിക്കുന്നതിന് ശ്രമം തുടരും. ഖനനം ഉള്‍പ്പടെയുളള പ്രവര്‍ത്തികള്‍ക്ക് പരിസ്ഥിതി വകുപ്പിന്റെ അംഗീകാരം നിര്‍ബന്ധമാക്കുമെന്നും പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.

Top