ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തില്‍ പത്തുവര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍വാഹനങ്ങള്‍ പിന്‍വലിക്കണമെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ ഇടപെടാനാകില്ലെന്നു സുപ്രീംകോടതി. കഴിഞ്ഞ ദിവസം ഹരിത ട്രൈബ്യൂണല്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവിന്റെ പരിധിയില്‍ നിന്നും ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ എന്നിവയെ ഒഴിവാക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യവും ട്രൈബ്യൂണല്‍ തള്ളി.
ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി ശരിവച്ച സാഹചര്യത്തില്‍ ഡല്‍ഹി നഗരത്തില്‍ നിന്നും പത്തുവര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പിന്‍വലിക്കേണ്ടി വരും.

