ഹരം തിയ്യെറ്ററുകളില്‍ എത്തി

നവാഗതനായ വിനോദ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ഹരം തിയ്യറ്ററുകളില്‍ എത്തി. ഫഹദ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രാധിത ആപ്‌തേയാണ് നായിക.

ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് കൂടുമാറിയ ബാലു, ഇഷ എന്നീ ദമ്പതികളുടെ കഥയാണ് ഹരം പറയുന്നത്. നഗരത്തിന്റെ താഴേക്കിടയിലുള്ള സമൂഹത്തെയും ചിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്. നാടക രംഗത്തെ ഒരു പറ്റം നടന്മാര്‍ക്കൊപ്പം സാഗരിക, ലിയോണ ലിഷോയ്, രഞ്ജി പണിക്കര്‍, മധുപാല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

വിനോദ് സുകുമാരന്‍ തന്നെയാണ് കഥയും തിരക്കഥയും എഡിറ്റിംഗും. ഛായാഗ്രാഹണം വിനോദ് സുകുമാരന്‍. തൈക്കൂടം ബ്രിഡ്ജിന്റേതാണ് സംഗീതം. ഛായാഗ്രാഹകന്‍ പി സുകുമാറും സജി സാമുവലും ചേര്‍ന്ന് നിര്‍മിക്കുന്നു.

Top