ഹനീഫ വധം; മൂന്ന് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെകൂടി പൊലീസ് പിടികൂടി. കൊലയാളി സംഘത്തെ സഹായിച്ച ആബിദ്, സിദ്ദീഖ്, ഷാഫി എന്നിവരാണ് പിടിയിലായത്.

ആബിദ്, സിദ്ദീഖ് എന്നിവരെ ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നും ഷാഫിയെ പാലക്കാട്ടെ ഒരു ലോഡ്ജില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.

Top