തിരുവനന്തപുരം: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ.സി ഹനീഫയുടെ കൊലപാതക കേസിലെ ഒരു പ്രതികളേയും രക്ഷപെടാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ആരും സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹനീഫ വധക്കേസിലെ മുഖ്യപ്രതികളിലൊരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചതില്‍ തെറ്റില്ലെന്നും ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് പ്രതികള്‍ കീഴടങ്ങിയതെന്നും പൊലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


