തിരുവനന്തപുരം: ചാവക്കാട് ഹനീഫ വധക്കേസില്‍ പ്രതികളെ കോണ്‍ഗ്രസിലെ ഗ്രൂപ്പുനോക്കി സംരക്ഷിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കും. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഒരു തരത്തിലും ഇടപെടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കേസില്‍ കൊലയാളി സംഘത്തെ സഹായിച്ച മൂന്ന് പ്രതികള്‍ കൂടി ഇന്നു പിടിയിലായിട്ടുണ്ട്. ആബിദ് ,സിദ്ദിഖ് എന്നിവരെ ഷൊര്‍ണൂര്‍ റയില്‍വേസ്റ്റേഷനില്‍ നിന്നും ഷാഫിയെ പാലക്കാട് ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത്.
അതേസമയം, ചാവക്കാട് ഹനീഫ വധത്തില്‍ മന്ത്രി സി. എന്‍.ബാലകൃഷ്ണനും ഐ ഗ്രൂപ്പ് നേതാവ് ഗോപപ്രതാപനും പങ്കെന്നാരൊപിച്ച് ഹനീഫയുടെ ഉമ്മ ഡി.ജി.പിക്ക് പരാതി നല്‍കി.


