സൗഹൃദ മത്സരത്തില്‍ ബ്രസീലിന് ജയം

ബെയ്ജിങ്: അര്‍ജന്റീനക്കെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിന് ഏകപക്ഷീയമായ രണ്ടു ഗോളിന്റെ തകര്‍പ്പന്‍ ജയം. ബ്രസീലിനുവേണ്ടി തിയേഗോ ടാര്‍ഡെല്ലിയാണ് രണ്ടു ഗോളുകളും നേടിയത്.

മത്സരത്തിന്റെ ഇരുപത്തി എട്ടാം മിനുറ്റിലും അറുപത്തി മൂന്നാംമിനുറ്റിലുമാണ് ടാര്‍ഡെല്ലി ബ്രസീലിനുവേണ്ടി ഗോളുകള്‍ നേടിയത്. നാല്‍പ്പതാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റിയും അര്‍ജന്റീനക്ക് മുതലാക്കാനായില്ല. മെസിയുടെ കിക്ക് ബ്രസീല്‍ ഗോളി ജെഫേഴ്‌സണ്‍ തടുത്തിടുകയായിരുന്നു.

ഇന്ത്യന്‍ സമയം വൈകുന്നേരം 5.30 ന് ചൈനയിലെ ബീജിംങിലെ പക്ഷിക്കൂട് സ്‌റ്റേഡിയത്തിലാണ് സൗഹൃദ മത്സരം ആരംഭിച്ചത്. ബ്രസീലിനെതിരെ അവസാനം നടന്ന മൂന്നു മത്സരങ്ങളില്‍ രണ്ടിലും വിജയിച്ചാണ് അര്‍ജന്റീന ക്ലാസിക്കിനെത്തിയത്.

Top