സൗദിയില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്

റിയാദ്: സൗദിയില്‍ ആത്മഹത്യ ചെയ്യുന്ന വിദേശികളില്‍ കൂടുതലും ഇന്ത്യ ക്കാരെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് സംഭവിച്ച 2,935 അസ്വാഭാവിക മരണങ്ങളില്‍ 488 എണ്ണം ഇന്ത്യക്കാരുടെ ആത്മഹത്യയായിരുന്നു.

കൊലപാതകമടക്കം വിവിധ കുറ്റകൃത്യങ്ങളില്‍ മരിച്ചത് 1,760 വിദേശികളാണെന്ന് ഫോറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 47 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളുടെ അസ്വാഭാവിക മരണത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്, ഇത് 21 ശതമാനം വരും. തൊട്ടുപിന്നില്‍ പാകിസ്താനും (14%), എതോപ്യയുമാണ് (10.5%). ബംഗ്ലാദേശില്‍ നിന്നുള്ള 177 പേര്‍ (10%) ആത്മഹത്യ ചെയ്തിട്ടുണ്ട്.

അസ്വാഭാവിക മരണത്തില്‍ ഫോറന്‍സിക് പരിശോധനക്കെത്തിയ 2,935 മൃതദേഹങ്ങളില്‍ 84 ശതമാനവും പുരുഷന്മാരുടേതാണ്. 869 എണ്ണം സ്വദേശികളുടേതായിരുന്നു. ഏതു രാജ്യക്കാരെന്ന് തിരിച്ചറിയാനാവാത്ത 306 മൃതദേഹങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയിട്ടുണെ്ടന്നും ഫോറന്‍സിക് കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Top