സൗദിയില്‍ അഞ്ഞൂറിലധികം വിദ്യാഭ്യാസ പദ്ധതികളുടെ കരാറുകള്‍ റദ്ദാക്കി

സൗദി : സൗദിയില്‍ അഞ്ഞൂറിലധികം വിദ്യാഭ്യാസ പദ്ധതികളുടെ കരാറുകള്‍ റദ്ദാക്കി. പിന്‍വലിച്ച പദ്ധതികള്‍ യോഗ്യരായ പുതിയ കരാര്‍ കമ്പനികളെ ഏല്‍പ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

വിവിധ പ്രദേശങ്ങളിലേക്കും ഗവര്‍ണ്ണറേറ്റുകളിലേക്കുമായി പ്രഖ്യാപിച്ചിരുന്ന 3 ബില്ല്യണ്‍ റിയാലിന്റെ വിദ്യാഭ്യാസ കരാറുകളാണ് മന്ത്രാലയം റദ്ദാക്കിയത്. 187 കോടി (1870,000,000) റിയാലിന്റെ 360 പദ്ധതികളാണ് ഒന്നാമത്തേത്. നിര്‍മാണ മേഖലയിലും അടിസ്ഥാന സൌകര്യം ഒരുക്കുന്നതുമായും ബന്ധപ്പെട്ടാണിത്. 130 കോടി റിയാലിന്റെ (1300,000,000) 150 പദ്ധതികള്‍ വേറെയും റദ്ദാക്കി.

സമയബന്ധിതമായി പദ്ധതി നടപ്പിലാക്കുന്നതില്‍ കരാര്‍ കമ്പനികള്‍ വീഴ്ചവരുത്തിയിരുന്നു. ഇക്കാരണത്താല്‍ മന്ത്രാലയം പ്രതീക്ഷിച്ച രീതിയില്‍ വിവിധ പദ്ധതികള്‍ വൈകി. ഇതാണ് പദ്ധതികള്‍ അവസാനിപ്പിക്കാന്‍ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. പിന്‍വലിക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയുന്ന പുതിയ കരാര്‍ കമ്പനികളെ പിന്നീട് ഏല്‍പ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Top