കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് 2015 ജൂണ്‍ 30ന് അവസാനിച്ച ആദ്യപാദത്തില്‍ 65.29 കോടി രൂപയുടെ അറ്റലാഭം രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഇതേ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊത്തം ബിസിനസില്‍ 12 ശതമാനമാണ് വളര്‍ച്ച. കൂടാതെ കാസ നിക്ഷേപം 13.60 ശതമാനവും കോര്‍ നിക്ഷേപം 20.16 ശതമാനവുമായി വര്‍ധിച്ചു. പ്രവാസി നിക്ഷേപങ്ങളിലാകട്ടെ 29.76 ശതമാനം ആണ് വളര്‍ച്ച. വായ്പകള്‍ 17.13 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 1.21 ശതമാനവും മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 1.85 ശതമാനമായി. ആദ്യപാദത്തിലെ പ്രവര്‍ത്തന ലാഭത്തില്‍ 15.91 കോടി രൂപയുടെ വളര്‍ച്ചയും അറ്റലാഭത്തില്‍ 49 കോടി രൂപയുടെ വളര്‍ച്ചയുമാണ് രേഖപ്പെടുത്തിയത്.
കാര്‍ഷിക, എംഎസ്എംഇ, ഭവന, വാഹന വായ്പകളില്‍ യഥാക്രമം 57.24 ശതമാനം, 11.24 ശതമാനം, 39.39 ശതമാനം, 49.53 ശതമാനം എന്നിങ്ങനെ വളര്‍ച്ച രേഖപ്പെടുത്തി. റീട്ടെയില്‍ ബിസിനസ് അടിസ്ഥാനമായുള്ള വളര്‍ച്ചയിലേക്കുള്ള തന്ത്രപരമായ ചുവടുമാറ്റത്തിലൂടെ ബാങ്കിന്റെ ലാഭ സാധ്യതയിലും ആസ്തി ഗുണനിലവാരത്തിലും വരുംകാലങ്ങളില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകും.


