സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ മൃഗത്തെ ഇടിച്ചു; വന്‍ അപകടം ഒഴിവായി

സൂററ്റ്‌: സൂററ്റ്‌റ് വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുവാനായി റണ്‍വേയിലൂടെ ഓടി വേഗത എടുക്കുവാന്‍ ശ്രമിക്കുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനം മൃഗത്തെ ഇടിച്ചു. റണ്‍വേയിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന മൃഗത്തെയാണ് വിമാനം പറക്കുവാന്‍ തയാറെടുക്കുമ്പോള്‍ ഇടിച്ചത്. എന്നാല്‍ വിമാനത്തിന് അപകടമൊന്നും സംഭവിച്ചില്ല. 140 യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നു.

140 യാത്രക്കാരും വിമാനജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് യാത്രക്കായി മറ്റൊരു വിമാനം ക്രമീകരിക്കുമെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.

Top