സ്‌ക്വാഷ്: ഇന്ത്യയുടെ പുരുഷ ടീമിന് സ്വര്‍ണം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യക്ക് സ്വര്‍ണം. പുരുഷന്മാരുടെ ഫൈനലില്‍ മലേഷ്യയെ 2-0ന് തോല്പ്പിച്ചായിരുന്നു ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ആദ്യമായാണ് ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്.

ഹരീന്ദര്‍ പാല്‍ സന്ധു, സൗരവ് ഘോഷാല്‍, മഹേഷ് മംഗോക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് സ്വര്‍ണമണിഞ്ഞത്. നേരത്തെ ഈയിനത്തില്‍ വനിതാ ടീം വെള്ളി സ്വന്തമാക്കിയിരുന്നു.

ദീപിക പള്ളിക്കല്‍, അനക അലങ്കാമണി, ജോഷ്‌ന ചിന്നപ്പ എന്നിവരുടെ സഖ്യമാണ് വെള്ളി സ്വന്തമാക്കിയത്. ഫൈനലില്‍ മലേഷ്യയോടാണ് ഇവര്‍ പരാജയപ്പെട്ടത്. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ മൂന്നാം വെള്ളിയാണിത്.

Top