മുംബൈ: പുതിയ വാഹനം ബുക്ക് ചെയ്യാനും ഇനി ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളെ ആശ്രയിക്കാം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് ഈ തരംഗത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. എസ്യുവിയായ സ്കോര്‍പ്പിയോയുടെ പരിഷ്കരിച്ച പതിപ്പ് സ്നാപ്ഡീല്‍ എന്ന ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ബുക്ക് ചെയ്യാന്‍ മഹീന്ദ്ര അവസരം ഒരുക്കി. ബുക്കിങ് തുക ~20,000. ബുക്കിങ് റദ്ദാക്കിയാല്‍ തുക മടക്കി ലഭിക്കും.
ആറു നിറങ്ങളിലാണു പുതിയ സ്കോര്‍പ്പിയോ ലഭിക്കുന്നത്. വെള്ള, കറുപ്പ്, സില്‍വര്‍, ചുവപ്പ്, നീല, മെറൂണ്‍. ആറു വേരിയന്റുകളിലാണു പുതിയ മോഡല്‍ എത്തുന്നത്. സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗുകള്‍, അലോയ് വീലുകള്‍, എബിഎസ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ഇതു കൂടാതെ മഴ, ലൈറ്റ് സെന്‍സറുകള്‍, റിവേഴ്സ് കാര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, അത്യാധുനിക ടച്ച് സ്ക്രീന്‍ സൗകര്യങ്ങളും പുതിയ മോഡലിലുണ്ട്. ഈ മാസം 25 നാണു പുതിയ വാഹനം പുറത്തിറക്കുന്നത്.