സ്‌കോട്‌ലന്റ് ജനഹിത പരിശോധന: ആദ്യ ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങി

ലണ്ടന്‍: യുകെയില്‍ നിന്നും സ്വാതന്ത്രം നേടി സ്വതന്ത്ര രാജ്യമായി തുടരണോ എന്ന കാര്യത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടന്ന സ്‌കോട്‌ലന്റില്‍ നിന്നും ആദ്യ ഫല സൂചനകള്‍ പുറത്തു വന്നു തുടങ്ങി. ആദ്യ ഫലസൂചന പ്രകാരം 57.85 ശതമാനം പേര്‍ വിഭഗജനത്തിന് എതിരാണ്. ഇവര്‍ നോ എന്ന് വോട്ട് രേഖപ്പെടുത്തി. 42.15 ശതമാനം പേര്‍ വിഭചനത്തെ അനുകൂലിച്ച് യെസ് എന്നാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ സമയം രാവിലെ 11 മണിയോടെ പൂര്‍ണമായും ഫലങ്ങള്‍ അറിയാം എന്നാണ് പ്രതീക്ഷിക്കുന്നത്.
 യുകെയില്‍ നിന്നും വിട്ടു പോകേണ്ട എന്ന അഭിപ്രായത്തിനാണ് നിലവില്‍ മുന്‍തൂക്കം. ആദ്യം ഫലം പുറത്തു വന്ന നാലു കൗണ്‍സിലുകളും വിഭജനത്തെ എതിര്‍ത്തു. ഇനി 28 കൗണ്‍സിലുകളില്‍ കൂടി വോട്ട് എണ്ണുവാനുണ്ട്.
Top