സ്‌കൈപ്പ് ഇന്ത്യയില്‍ വിളി നിര്‍ത്തുന്നു

ഇന്ത്യക്കുള്ളില്‍ നിന്നും ഫോണുകളിലേക്ക് വിളിക്കാന്‍ കഴിയുന്ന സേവനം സ്‌കൈപ്പ് നിര്‍ത്തലാക്കുന്നു. വാര്‍ത്താക്കുറിപ്പിലാണ് സ്‌കൈപ്പ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സേവനം അവസാനിപ്പിക്കാനുള്ള കാരണം എന്താണെന്നതില്‍ ഉടമസ്ഥ സ്ഥാപനമായ മൈക്രോസോഫ്റ്റ് ഇതുവരെ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല.

എന്നാല്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയിലെ ഏത് നമ്പരുകളിലേക്കും വിളിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ നിന്നും മാത്രമാണ് ഈ സേവനം ലഭ്യമല്ലാത്തത്.

സേവനം നിര്‍ത്തലാക്കുന്നത് ബാധിക്കപ്പെടുന്ന ആളുകള്‍ക്ക് പണം തിരികെ നല്‍കുമെന്നറിയിച്ച അധികൃതര്‍ ഉപയോക്താക്കളോട് മാപ്പ് പറയുന്നതായും വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിലേക്കുള്ള സേവനങ്ങളില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ല.

Top