സ്‌കൂള്‍ കാലത്തിലേക്ക് തിരിച്ചു പോയ കങ്കണ

ചെറുപ്പത്തില്‍ പഠിച്ച സ്‌കൂളിലേക്ക് തിരിച്ചെത്തി ബോളിവുഡ് താരം കങ്കണ റണാവത്ത് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നു. ചണ്ഡീഗഡിലെ സെക്റ്റര്‍ 15 ഡാവ് മോഡല്‍ സ്‌കൂളിലേക്കാണ് കങ്കണ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയത്. ചെറുപ്പത്തില്‍ കങ്കണ പഠിച്ചിരുന്നത് ഇവിടെയാണ്. കുട്ടികള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കാനും തന്നെ പഠിപ്പിച്ചിരുന്ന ടീച്ചര്‍മാരെ കാണാനും കങ്കണ സമയം കണ്ടെത്തി.

ഹോസ്റ്റലില്‍ താന്‍ താമസിച്ചിരുന്ന റൂമിലുമെത്തി താരം ഓര്‍മകള്‍ അയവിറക്കി. ടീച്ചര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം പാട്ടിനൊത്ത് ചുവടുകള്‍ വയ്ക്കാനും കങ്കണ സമയം കണ്ടെത്തി. തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് കങ്കണ സ്‌കൂള്‍ സന്ദര്‍ശിച്ചത്. സൂപ്പര്‍ ഹിറ്റായിരുന്ന തനു വെഡ്‌സ് മനുവിന്റെ രണ്ടാം ഭാഗമാണ് ചിത്രം. മാധവനാണ് നായകന്‍. ഡബിള്‍ റോളിലാണ് കങ്കണ സിനിമയില്‍ അഭിനയിക്കുന്നത്. ഇറോസ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് റായ്യാണ്. മേയ് അവസാനത്തോടെ ചിത്രം തിയെറ്ററിലെത്തും.

Top