സ്വിഫറ്റ് ഡിസൈര്‍ ഡിസൈന്‍ ചെയ്യുന്നു , പുതിയ രൂപത്തിലും ഭാവത്തിലും

മുംബൈ: മാരുതി സിസുക്കി അവരുടെ വാഹനമായ സ്വിഫ്റ്റിനെ പുതിയ രൂപത്തിലാക്കി വിപണിയില്‍ ഇറക്കിയ പോലെ സ്വിഫ്റ്റ് ഡിസൈറിനെയും നവീകരിക്കാന്‍ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം നവംബറിലോ ഡിസംബറിലോ പുതുക്കിയ മോഡല്‍ വിപണിയെ കീഴടക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസൈറില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് കമ്പനി അധിക്യതര്‍ നല്‍കുന്ന വിവരം. സീറ്റിന്റെ ഘടനകളില്‍ മാറ്റം ഉണ്ടാവും കൂടാതെ സ്റ്റിയറിംഗില്‍ ശബ്ദ്ദം ക്രമീകരിക്കുമെന്നും റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ സ്ഥാപിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

Top