കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന് സ്വയംഭരണ പദവി നല്‍കുന്നതിനെതിരായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ സമരസമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
കോളേജില്‍ സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കില്ലെന്ന് ഉറപ്പ് ലഭിച്ചു. നിലവിലെ രണ്ട് കോഴ്‌സുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും.
കഴിഞ്ഞ 53 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. എസ്എഫ്‌ഐയും ചില അധ്യാപക സംഘടനകളുമാണ് സമരം നടത്തിവന്നത്.


