സ്വാകാര്യ വിവരങ്ങള്‍ ചോരാതെ സൂക്ഷിക്കാന്‍ ഫെയ്‌സ്ബുക്കിന്റെ അനോണിമസ് ലോഗിന്‍

ന്യൂയോര്‍ക്ക്: തേര്‍ഡ് പാര്‍ട്ടി ആപ്ലികേഷനുകള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്നത് സാധാരണമാണ്. ഇത്തരത്തില്‍ ലോഗിന്‍ ചെയ്യുന്നത് മൂലം സ്വാകാര്യ വിവരങ്ങള്‍ ചോരാതെ സൂക്ഷിക്കാന്‍, ഫെയ്‌സ്ബുക്ക് ‘അനോണിമസ് ലോഗിന്‍’ സംവിധാനം തുടങ്ങി. വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാതെ തന്നെ ആപ്പുകളിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഇത് സഹായിക്കും.

ആപ്പുകളില്‍ വിവരം പങ്കിടാന്‍ ഫെയ്‌സ്ബുക്ക് ലോഗിന്‍ ഉപയോഗിക്കുമ്പോള്‍, പുതിയ സംവിധനം അനുസരിച്ച് ഏതൊക്കെ വ്യക്തിപരമായ വിവരങ്ങള്‍ ആ ആപ്പിലെത്തണമെന്ന് ഫെയ്‌സ്ബുക്ക് ഉപയോക്താവിന് തന്നെ തീരുമാനിക്കാന്‍ സാധിക്കും.

കഴിഞ്ഞവര്‍ഷത്തെ ഫെയ്‌സ്ബുക്ക് ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ഒരു വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇത് ഇപ്പോള്‍ ഉപയോക്താക്കള്‍ക്കായി എത്തുന്നത്.

Top