സ്വര്‍ണ വില കുറഞ്ഞു പവന് 20,200

കൊച്ചി: സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 20,200 ആയി. 15 രൂപ കുറഞ്ഞ് 2,525 രൂപയാണ് ഗ്രാമിന് വില.  കഴിഞ്ഞ ആഴ്ചകളായി സ്വര്‍ണത്തിന് വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ മാസം 12 മുതല്‍ 17 വരെ 20,400 രൂപയായിരുന്നു സ്വര്‍ണം പവന് വില.  ഇത് വീണ്ടും കുറഞ്ഞ് ഇന്നലെ 20,320ലെത്തിയിരുന്നു.

Top