സ്വര്‍ണ വില്‍പ്പന സ്വിറ്റ്‌സര്‍ലന്‍ഡ് ഹിതപരിശോധനയ്ക്ക്

സൂറിച്ച് :ഇന്ത്യയിലേക്ക് സ്വര്‍ണം കയറ്റുമതി ചെയ്യുന്ന പ്രമുഖ രാജ്യമായ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വര്‍ണക്കച്ചവടം തുടരണമോ എന്നതു സംബന്ധിച്ചു ഹിതപരിശോധന നടത്തും. സ്വര്‍ണക്കയറ്റുമതി നിര്‍ത്തി റിസര്‍വ്‌ശേഖരം വര്‍ധിപ്പിക്കണമെന്ന ആവശ്യം സംബന്ധിച്ച് നവംബര്‍ 30നാണ് ഹിതപരിശോധന.

ഈ വര്‍ഷം ഇതുവരെ 70,000കോടി രൂപയുടെ സ്വര്‍ണം സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യയിലേക്കു കയറ്റുമതി ചെയ്‌തെന്നാണു കണക്ക്.നിലവിലുള്ള സ്വര്‍ണശേഖരം എട്ടുശതമാനത്തില്‍നിന്ന് 20% ആയി ഉയര്‍ത്തണമെന്ന നിര്‍ദേശമാണ് ഹിതപരിശോധനയ്ക്കു വിടുന്നത്. ഹിതപരിശോധനാ ഫലം അനുകൂലമായാല്‍ സ്വിസ് നാഷണല്‍ ബാങ്ക് സ്വര്‍ണവില്പന നിര്‍ത്താന്‍ നിര്‍ബന്ധിതമാകും.

Top