സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ച് 20,480 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. സ്വര്‍ണം ഗ്രാമിന് 2,560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാലു ദിവസമായി സ്വര്‍ണവില 20,360 രൂപയായി തുടരുകയായിരുന്നു. ഗ്രാമിന് 2545 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Top