സ്വര്‍ണ വിലയില്‍ കുറവ്

കൊച്ചി: സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 20,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,525 രൂപക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി 20,280 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില.

രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് മൂന്ന് ഡോളര്‍ ഉയര്‍ന്ന് 1217.10 ഡോളറാണ് ഇപ്പോള്‍ വില.

Top