സ്വര്‍ണ്ണ വില കുറഞ്ഞ നിരക്കില്‍

സ്വര്‍ണ്ണ വില പവന് 160 രൂപ കുറഞ്ഞ് 20000 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2500 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതിന് മുമ്പ് സെപ്തംബര്‍ 23നാണ് സ്വര്‍ണ്ണവില ഇത്രയേറെ താഴ്ന്നത്.

കഴിഞ്ഞ രണ്ട് ദിവസം പവന് 160 രൂപ കുറഞ്ഞ് 20160ലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രൂപയുടെ മൂല്യത്തിലും ചെറിയ ഇടിവുണ്ടായി. ഡോളറിനെതിരെ രൂപ 61.38നാണ് വിപണനം നടക്കുന്നത്.

Top