സ്വര്‍ണവില കുറഞ്ഞു

കൊച്ചി: ആഗോള വിപണിയിലെ മാറ്റം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19,600 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,450 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

നവംബര്‍ ഒന്ന് മുതല്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ചൊവ്വാഴ്ച പവന് 19,680 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 04.67 ഡോളര്‍ താഴ്ന്ന് 1,162.73 ഡോളറിലെത്തി.

Top