സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു. ഇതോടെ പവന് 20,520 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,565 രൂപയായി. കഴിഞ്ഞ നാലു ദിവസമായി സ്വര്‍ണവില 20,640 രൂപയായി തുടരുകയായിരുന്നു.

ബുധനാഴ്ചാണ് സ്വര്‍ണവില 160 രൂപ കൂടി 20,640 രൂപയില്‍ എത്തിയത്. ഗ്രാമിന് 2580 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.

Top