സ്വര്‍ണത്തിന് വില കുറഞ്ഞു

കൊച്ചി: ചൊവ്വാഴ്ച തുടക്ക വ്യാപാരത്തില്‍ സ്വര്‍ണ്ണം പവന് 80 രൂപയുടെ കുഞ്ഞു. പവന് 20,400 രൂപയെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2,550 രൂപയായിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ കുറവ് നേരിട്ടതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഈ മാസം തുടക്കത്തില്‍ 20,240 രൂപയായിരുന്ന സ്വര്‍ണവില ഒരു സമയം 20,080 വരെ എത്തിയിരുന്നു.

Top