വാഷിംഗ്ടണ്‍: പുതിയ നാണയം പുറത്തിറക്കിയെന്ന പ്രഖ്യാപനവുമായി ഇസ്‌ലാമിക് സ്റ്റേറ്റ്. ‘ഖിലാഫത്തിന്റെ ഉണര്‍വും സുവര്‍ണ ദിനാറിന്റെ തിരിച്ചുവരവും’ എന്നു പേരിട്ട വിഡിയോയിലുടെയായിരുന്നു നാണയ പ്രദര്‍ശം. സ്വര്‍ണം, വെള്ളി, ചെമ്പ് നാണയങ്ങള്‍ പുറത്തിറക്കിയെന്നാണ് പ്രഖ്യാപനം. ഇസ്ലാമിക് ചിഹ്നങ്ങളില്‍ പ്രിന്റ് ചെയ്യുന്ന നാണയത്തില്‍ മനുഷ്യന്റെയൊ മൃഗങ്ങളുടെയൊ ചിത്രങ്ങളുണ്ടാകില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം അമേരിക്കയ്ക്കു നേരിടുന്ന രണ്ടാമത്തെ വലിയ ആഘാതമായാണ് ഐഎസ് വക്താക്കള്‍ പുതിയ നാണയവ്യവസ്ഥയെ വിശേഷിപ്പിക്കുന്നത്.
നികുതി പിരിവ്, എണ്ണശാലകളില്‍ നിന്നുള്ള വരുമാനം, ബാങ്ക്, ജ്വല്ലറി മോഷണങ്ങള്‍, പിടിച്ചു പറി, കള്ളക്കടത്ത് എന്നിങ്ങനെ വ്യത്യസ്ത സ്രോതസ്സില്‍ നിന്ന് ഐഎസ് വരുമാനം കണ്ടെത്തുന്നുണ്ട്. മില്ല്യണ്‍ കണക്കിന് ഡോളറിന്റെ സമ്പാദ്യം ഐഎസിന്റെ കൈവശമുണ്ട്. മൂന്ന് മില്ല്യണ്‍ ഡോളറിലധികമാണ് ഐഎസിന്റെ ഒരു ദിവസത്തെ വരുമാനം.


