സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുമായി സൊനാക്ഷി സിന്‍ഹ

പുതിയ ചിത്രമായ ആക്ഷന്‍ ജാക്‌സണിലെ ഗാന രംഗങ്ങളില്‍ സൊനാക്ഷി സിന്‍ഹ എത്തുന്നത് സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞ്. ലെതര്‍ ജാക്കറ്റും കൂളിങ് ഗ്ലാസും ധരിച്ച് പാട്ട് സീനില്‍ പ്രത്യക്ഷപ്പെടുന്ന സൊനാക്ഷിയുടെ വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോകളും പുറത്തിറങ്ങി കഴിഞ്ഞു. ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിയായ സൊനാക്ഷിക്ക് ഇതു വലിയ പുതുമയായൊന്നും തോന്നിയില്ല. സ്വന്തം കളക്ഷനിലുള്ള വസ്ത്രങ്ങളാണ് പാട്ട് സീനില്‍ സൊനാക്ഷി ധരിച്ചിരിക്കുന്നത്.

അജയ് ദേവ് ഗണാണ് ആക്ഷന്‍ ജാക്‌സണിലെ നായകന്‍. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യാമി ഗൗതം, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരാണു മറ്റു പ്രധാന താരങ്ങള്‍. ഡിസംബര്‍ അഞ്ചിന് ചിത്രം തിയെറ്ററുകളില്‍ എത്തും.

Top