സ്വന്തം സഹോദരിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവിനു അഞ്ചു വര്‍ഷം തടവ് : പീഡനം 10 വയസ്സുള്ളപ്പോള്‍ മുതല്‍

ഡബ്ലിന്‍: ചെറുപ്പകാലത്ത് സ്വന്തം സഹോദരിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവിനെ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ താമസിക്കുന്ന 36കാരനാണ് സഹോദരിയെ പീഡിപ്പിച്ചതിന് പിടിയിലായത്. യാതൊരു നന്‍മയും പ്രതി അര്‍ഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. 1991 -1997 കാലഘട്ടങ്ങളില്‍ ഇയാള്‍ സഹോദരിയെ 23ഓലം തവണ ലൈംഗീകമായി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് 14 വയസ്സുള്ളപ്പോള്‍ മുതലാണ് പീഡനം ആരംഭിച്ചത്. സഹോദരിക്ക് 10ഉം. പീഡനം 20 വയസ്സു വരെ നീണ്ടുവെന്ന് പൊലീസ് നിരീക്ഷിച്ചു.

ഏറ്റവും നല്ല വിദ്യാഭ്യാസവും ജോലിയുമെല്ലാമുള്ള യുവാവാണ് പീഡനക്കേസില്‍ അകത്തായത്. ഇതു പോലെ സഹോദരിയെ തിരിച്ചറിയാനാകാത്തവര്‍ക്ക് കോടതി വിധി പാഠമാകണമെന്നും കോടതി പറഞ്ഞു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാലും 18 മാസത്തോളം പ്രതിയെ നിരീക്ഷിക്കുവാനും കോടതി ഉത്തരവിറക്കി.

സഹോദരന്റെ ബെഡ്‌റൂമില്‍ കളിപ്പാട്ടങ്ങള്‍ എടുക്കുവാന്‍ പോയ സമയത്തായിരുന്നു ആദ്യമായി തന്നെ പീഡിപ്പിച്ചത്. പിന്നീട് ഇത് തുടരുകയായിരുന്നുവെന്ന് യുവതി കോടതിയോട് പറഞ്ഞു. ചെറുപ്പകാലത്തെക്കുറിച്ച് ഓര്‍്ക്കുവാന്‍ താല്‍പര്യമില്ലെന്നും രാത്രിയില്‍ സഹോദരന്‍ ബെഡ്‌റൂമില്‍ കയറരുതെ എന്നു പ്രാര്‍ത്ഥിച്ചായിരുന്നു ദിവസങ്ങള്‍ തള്ളി നീക്കിയതെന്നും യുവതി പറഞ്ഞു.

Top