സ്വന്തം തട്ടകത്തില്‍ വിജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: മഞ്ഞയില്‍ കുളിച്ച് സ്റ്റേഡിയവും പരിസരവും ഒരുങ്ങി കഴിഞ്ഞു. സ്വന്തം തട്ടകത്തില്‍ വിജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയുമായി ഏറ്റുമുട്ടും. കലൂര്‍ ജവഹര്‍ലാല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഏഴിനാണ് കിക്കോഫ്. ടീം ഉടമയായ സച്ചിന്റെ സാന്നിധ്യവും ആരാധകരെ ആവേശത്തിലാക്കും

ഇതുവരെ അഞ്ച് മത്സരങ്ങള്‍ കളിച്ച കേരളത്തിന് ഒരു ജയവും, ഒരു സമനിലയും മാത്രമാണ് സ്വന്തമായുള്ളത്. മൂന്ന് മത്സരം തോറ്റു. നാല് പോയിന്റുള്ള കേരളം ഇപ്പോള്‍ ആറാം സ്ഥാനത്താണ്. വിജയവഴിലേക്ക് തിരിച്ചു വരാനുളള ശ്രമമായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റേത്.

സച്ചിന്‍ ടെണ്ടുക്കറുടെ ആത്മകഥയുടെ തെക്കേ ഇന്ത്യയിലെ പ്രകാശനം ഇന്ന് കൊച്ചിയില്‍ നടക്കും. മികച്ച സേവനം ചെയ്ത സൈനികര്‍ക്കും വീരമൃത്യു വരിച്ചവരുടെ ബന്ധുക്കള്‍ക്കും സച്ചിന്‍ മല്‍സരത്തിന്റെ ഇടവേളയില്‍ ആദരമര്‍പ്പിക്കും.

Top