സ്വച്ഛ് ഭാരത് മിഷന്‍ ഹെഡ് ഓഫീസര്‍ സ്ഥാനത്തുനിന്നും വിജയലക്ഷ്മി ജോഷി പടിയിറങ്ങി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സ്വച്ഛ ഭാരത് മിഷന്റെ ഹെഡ് ഓഫീസര്‍ സ്ഥാനത്തു നിന്നും വിജയലക്ഷ്മി ജോഷി രാജിവെച്ചു. ഗുജറാത്ത് കേഡര്‍ ഐ.എ.എസ് ഓഫീസറാണ് വിജയലക്ഷ്മി.

മൂന്നുവര്‍ഷം സര്‍വീസ് ബാക്കിയുണ്ടായിരുന്ന വിജയലക്ഷ്മി വ്യക്തിപരമായ കാരണങ്ങളാല്‍ വിരമിക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം പദ്ധതി വിജയിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് സ്ഥാനമൊഴിയുന്നതിനു പിന്നിലെന്നാണ് സൂചന.

മോഡിയുടെ പ്രത്യേക താല്പര്യപ്രകാരമായിരുന്നു ഇവരെ സ്വച്ഛ് മിഷന്റെ തലപ്പത്തെത്തിച്ചത്. ആഭ്യന്തര സെക്രട്ടറി എല്‍.സി. ഗോയലിനു പിന്നാലെ ഒരാഴ്ച്ചയ്ക്കിടെ രാജിവയ്ക്കുന്ന രണ്ടാമത്തെ ഐ.എ.എസുകാരിയാണ് വിജയലക്ഷ്മി.

Top