സ്വച്ഛ് ഭാരതില്‍ അല്ലുവും

സ്വച്ഛ് ഭാരത് ശുചിത്വ പദ്ധതിയില്‍ പങ്കാളിയായി സൂപ്പര്‍ താരം അല്ലു അര്‍ജുനും. കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ട സ്വച്ഛ് ഭാരത് പദ്ധതിയുമായി സഹകരിക്കാന്‍ അല്ലു അര്‍ജുനും തയാറെടുത്തിരിക്കുകയാണിപ്പോള്‍. നടന്‍ നാഗാര്‍ജുനയായിരുന്നു അല്ലുവിനെ പദ്ധതിയിലേക്ക് ക്ഷണിച്ചത്. സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ ഇത്തരം പദ്ധതികള്‍ക്ക് കൂടി സമയം കണ്ടെത്തുകയായിരുന്നു അല്ലു. നാഗാര്‍ജുന സാറാണ് എന്നെ ഇത്തരത്തില്‍ ഒരു പദ്ധതിക്കായി നോമിനേറ്റ് ചെയ്തത്. അല്ലു പറയുന്നു.

ശുചിത്വ ഭാരതം പദ്ധതിക്ക് നിരവധി പ്രമുഖരായ വ്യക്തികള്‍ മുന്‍പ് തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അല്ലുവിന്റെ പുതിയ പ്രഖ്യാപനത്തിലൂടെ തെലുങ്കില്‍ നിന്നും കൂടുതല്‍ പേര്‍ ഈ പദ്ധതിയില്‍ ആകൃഷ്ടരാകുമെന്നാണു കരുതുന്നത്.

Top