സ്റ്റീല്‍ ഉത്പാദനത്തില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: സ്റ്റീല്‍ ഉത്പാദനത്തില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനം കൈവരിച്ചു. ചൈനയ്ക്കും ജപ്പാനും അമേരിക്കയ്ക്കും പിന്നില്‍ നാലാം സ്ഥാനത്തായിരുന്നു സ്റ്റീല്‍ ഉത്പാദനത്തില്‍ ഇന്ത്യ.

കഴിഞ്ഞ അഞ്ച് മാസത്തിനിടെയാണ് ഇക്കാര്യത്തില്‍ ഇന്ത്യ മുന്നേറ്റം നടത്തിയതെന്ന് കേന്ദ്ര മന്ത്രി നരേന്ദ്രസിങ് ടോമര്‍ വ്യക്തമാക്കി. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 30 കോടി ടണ്‍ സ്റ്റീല്‍ ഉത്പാദനമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ക്രീഡ് സ്റ്റീല്‍ ഉത്പാദനത്തില്‍ ഇന്ത്യ എട്ട് ശതമാനത്തിലധികം വളര്‍ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ പ്രതി ഓഹരി സ്റ്റീല്‍ ഉപയോഗം ഇന്ത്യയില്‍ 60 കിലോ മാത്രമാണ്. ആഗോള ശരാശരി 216 കിലോയായിരിക്കുമ്പോഴാണിത്. ഈ മേഖലയിലെ വന്‍ വളര്‍ച്ചാ സാധ്യതയാണിത് കാണിക്കുന്നത്.

Top