സ്മാര്‍ട്ട്‌ഫോണിനെ 3ഡി സ്‌കാനറായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ആപ്പുമായി മൈക്രോസോഫ്റ്റ്. മൊബൈല്‍ ഫ്യൂഷന്‍ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴി സ്മാര്‍ട്ട്‌ഫോണിലൂടെ 3ഡി സ്‌കാനിങ്ങും സുഗമമായി അതിവേഗത്തില്‍ സാധ്യമാണെന്നാണ് മൈക്രോസോഫ്റ്റിന്റെ അവകാശവാദം. സ്‌കാനിങ്ങിനായി അധിക ഹാര്‍ഡ് വെയറോ ഇന്റര്‍നെറ്റ് കണക്ഷനോ വേണ്ട.
3ഡി പ്രിന്റിങ്ങിന് സാധിക്കുന്ന തരത്തില്‍ ഹൈ ക്വാളിറ്റി സ്‌കാനിങ്ങ് ആപ്പ് വഴി സാധിക്കുമെന്ന് ടെക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യക്കാരനടക്കമുള്ള മൈക്രോസോഫ്റ്റിലെ റിസര്‍ച്ച് ടീം ആണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയിലൂടെയാണ് 3ഡി സ്‌കാനിങ്ങ് നടക്കുക. ഇതിനായി പ്രത്യേക അള്‍ഗോരിതം വികസിപ്പിച്ചിട്ടുണ്ട്
മനുഷ്യനേത്രങ്ങളുടെ പ്രവര്‍ത്തനംപോലെ ഒന്നിലധികം ഇമേജുകള്‍ ഒരു സാങ്കേതികവിദ്യയിലൂടെ സംയോജിപ്പിച്ചാണ് 3ഡി സ്‌കാനറുടെ പ്രവര്‍ത്തനമെന്ന് മൈക്രോസോഫ്റ്റ് റിസര്‍ച്ച് പ്രിന്‍സിപ്പാള്‍ റിസര്‍ച്ചര്‍ ഷഹ്‌റം ഇസാദി പറഞ്ഞു.


