അമേരിക്കന്‍ വസ്ത്ര നിര്‍മ്മാതാക്കളായ ലെവിയുമായി ചേര്‍ന്ന് ഗൂഗിള്‍ സ്മാര്‍ട്ട് ഡ്രസ് ഇറക്കുന്നു. പ്രോജക്ട് ജാക്ക്വാര്‍ഡ് എന്ന് മുന്‍പേ പ്രഖ്യാപിച്ചിരുന്നു ഇപ്പോള്‍ സ്ഥീരികരണം വന്നത് ഇപ്പോള്‍ നടക്കുന്ന ഗൂഗിള്‍ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലാണ്. ഗൂഗിളിന്റെ പ്രത്യേക ടീം ആയ എടിഎപി, അഡ്വാന്‍സ് ടെക്‌നോളജി ആന്റ് പ്രോജക്ടാണ് ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുക.
ഗൂഗിള്‍ എക്‌സ് ലാബില്‍ നിന്നും മാറി പ്രത്യേകമായി ഗൂഗിള്‍ നിര്‍മ്മിച്ച സംഘമാണ് ഗൂഗിള്‍ എടിഎപി. ഞങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് ഇന്ററാക്ടീവ് തുണിത്തരങ്ങളാണ് എടിഎപി മേധാവി എമീരി കാര്‍ഗ്ലോസര്‍ പ്രോജക്ട് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.
പ്രധാനമായും ടെച്ച് സെന്‍സറ്റീവ് വസ്ത്രങ്ങളാണ് ഈ പദ്ധതി പ്രകാരം നിര്‍മ്മിക്കു. വസ്ത്രത്തിലെ നിര്‍മ്മാണഘട്ടത്തില്‍ തന്നെ അതില്‍ സ്ഥാപിക്കുന്ന കണ്ടക്റ്ററുകളാണ് ഈ സവിശേഷത ഉണ്ടാക്കുക. ഇതിന്റെ കൂടുതല്‍ സാങ്കേതികത ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. അതായത് ഒരു വസ്ത്രത്തില്‍ നാം നടത്തുന്ന ചലനം ഉപയോഗിച്ച് സ്മാര്‍ട്ട് ഫോണ്‍ ഉപകരണങ്ങള്‍ വരെ നിയന്ത്രിക്കാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ട്.


