സ്പാനിഷ് ലീഗ് റയലിന് ജയം

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയലിന് ജയം. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് റയല്‍ അത്‌ലറ്റികോ ബില്‍ബാവോയെ തകര്‍ത്തത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് ഗോള്‍ മികവിലായിരുന്നു റയലിന്റെ ജയം. കരീം ബെന്‍സേമ ഇരട്ട ഗോള്‍ നേടി.

ഈ സീസണിലെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റൊണാള്‍ഡോയുടെ ഗോള്‍ സമ്പാദ്യം 11 ആയി. മൂന്ന്, 55, 88 മിനിട്ടുകളിലായിരുന്നു റൊണാള്‍ഡോ എതിരാളികളുടെ വല ചലിപ്പിച്ചത്. ലീഗില്‍ ഏഴ് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു വിജയവുമായി 15 പോയിന്റുള്ള റയല്‍ മാഡ്രിഡ് നാലാം സ്ഥാനത്താണ്. 19 പോയിന്റുള്ള ബാഴ്‌സലോണയാണ് ലീഗില്‍ ഒന്നാമത്. 17 പോയിന്റോടെ വലന്‍സിയയാണ് രണ്ടാമത്. 14 പോയിന്റുള്ള നിലവിലെ ജേതാക്കള്‍കൂടിയായ അത്‌ലറ്റിക്കോ മാഡ്രിഡ് അഞ്ചാം സ്ഥാനത്താണ്.

Top