സ്പാനിഷ് ലീഗ് ; റയലിനു തകര്‍പ്പന്‍ ജയം

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫോം തുടരുന്നു. കഴിഞ്ഞ ദിവസം എല്‍ച്ചെയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ നാലു ഗോളുകളുടെ മികവില്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് റയല്‍ ജയമാഘോഷിച്ചത്. കഴിഞ്ഞ ദിവസം ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയെ 8-2നു പരാജയപ്പെടുത്തിയപ്പോള്‍ ഹാട്രിക്കുമായാണ് റൊണാള്‍ഡോ തിളങ്ങിയത്.

ഈ സീസണില്‍ എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 12 ഗോളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. ഗാരെത് ബെയ്‌ലിലൂടെ 20-ാം മിനിറ്റില്‍ മുന്നിലെത്തിയ റയലിനുവേണ്ടി 28, 32, 80, 90 മിനിറ്റുകളിലാണ് റൊണാള്‍ഡോ ഗോളുകള്‍ നേടിയത്.

Top