തിരുവനന്തപുരം: അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ ആരും തോക്കില്‍ കയറി വെടിവയ്‌ക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയാല്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങും. എത്രയും വേഗം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം അരുവിക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഉചിതമായ സമയത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഉമ്മന്‍ ചാണ്ടിപറഞ്ഞു.


