സ്ത്രീനഗ്നത പ്രദര്‍ശിപ്പിക്കുന്നതില്‍ ഇന്ത്യന്‍ സിനിമ ഏറെ മുന്നില്‍

യുണൈറ്റഡ് നേഷന്‍സ്: സിനിമയില്‍ സ്ത്രീ നഗ്നത പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഏറെ മുന്നിലെന്ന് യു.എന്‍ പഠന റിപ്പോര്‍ട്ട്. ജര്‍മനിക്കും ഓസ്‌ത്രേലിയയ്ക്കും പിന്നില്‍ മൂന്നാമതാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം. 35 ശതമാനം സ്ത്രീ കഥാപാത്രങ്ങളും നഗ്നത പ്രദര്‍ശിപ്പിച്ചാണ് അഭിനയിക്കുന്നതെന്നും യു.എന്‍ പറയുന്നു. ലോകത്തെ പ്രശസ്തരായ വനിതാ നടിമാരെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ സിനിമയിലെ സ്ത്രീ നഗ്നതാ പ്രദര്‍ശനം കൂടുതലാണെന്ന് കണ്ടെത്തിയത്.

ഇന്ത്യന്‍ സിനിമയില്‍ സ്ത്രീകളെ ശാസ്ത്രജ്ഞകളായോ എന്‍ജിനിയര്‍മാരായോ ചിത്രീകരിക്കുന്നതിനേക്കാള്‍ കൂടുതലും ലൈംഗികതയ്ക്ക് പ്രധാന്യം നല്‍കിയാണ് ചിത്രീകരിക്കുന്നത്. വിവിധ വേഷങ്ങള്‍ സ്തരീകള്‍ക്ക് നല്‍കുന്നതില്‍ ഇന്ത്യക്കാര്‍ ഏറെ പിന്നിലാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

പുരുഷന്‍മാര്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതിനേക്കാള്‍ രണ്ടിരട്ടിയിലധികമാണ് ഇന്ത്യന്‍ സിനിമയില്‍ സ്ത്രീകള്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത്.

Top